Achamma Theyyam - അച്ചമ്മ തെയ്യം
തളിപ്പറമ്പ മുള്ളൂൽ കന്നിക്കൊരുമകൻ ക്ഷേത്രത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് അച്ഛമ്മ തെയ്യം. ക്ഷേത്രത്തിലെ ഒരു അച്ചമ്മ കുളത്തിൽ വീണ് മരിചിരുന്നു. അങ്ങനെ അച്ചമ്മ തെയ്യം കെട്ടിയാടിക്കുന്നു എന്നാണ് ഐതീഹ്യം . ഇത് കോലത്തിൽ മേൽ കോലം ആയിട്ടാണ് കെട്ടുന്നത്..തലയിൽ തുണി കൊണ്ട് മറച്ച് കുറച്ച് മിററുട്ടുകൾ മാത്രം ഈ തെയ്യം ഉണ്ടാകൂ
ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം ഏഴിനും എട്ടിനും നടക്കും. ഏഴിന് രാവിലെ എട്ടിന് പുരാണപാരായണം, വൈകിട്ട് 5.30ന് സംഗീതസന്ധ്യ. 7.15 മുതല്‍ കളിയാട്ട ചടങ്ങുകളും തെയ്യങ്ങളും ആരംഭിക്കും. 10 മുതല്‍ തോറ്റങ്ങള്‍. 11.30ന് പൊന്‍മലക്കാരന്‍ തെയ്യം. 12.30ന് അച്ചമ്മതെയ്യം. എട്ടിന് പുലര്‍ച്ചെ 4.30ന് കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് കന്നിക്കൊരുമകന്‍ ദൈവത്തിന്റെ പുറപ്പാട്. രാവിലെ ഒമ്പതിന് ഭൈരവന്‍, 10ന് രക്തചാമുണ്ഡി, ഉച്ചയ്ക്ക് ഒന്നുമുതല്‍ അന്നദാനം, 1.30 ന് ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്. വൈകിട്ട് ഏഴിന് കളിയാട്ടം സമാപിക്കും
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com