Ayiramthengil Chamundi Theyyam - ആയിരംതെങ്ങിൽ ചാമുണ്ഡി തെയ്യം
രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ നാമഭേദമാണ് ഈ തെയ്യം
ചെറുകുന്നത്തമ്മയോടെപ്പം എഴുന്നളളി കോലത്ത് നാട്ടിലെ തളിവാരക്കടപ്പുറത്ത് (ആയിരംതെങ്ങ് ) വന്നിറങ്ങി ഉപവിഷ്ടയായ ദേവി യാണ് ആയിരംതെങ്ങിൽ ചാമുണ്ഡി. കോലത്ത് നാടിൻ്റെ മണ്ണിൽ ആദ്യമായി ഇവിടുത്തെ പട്ടിണിയും പരിവട്ടവുമകറ്റാൻ കുഴിയടുപ്പിട്ട് ചെമ്പും ചോറും വെച്ച് ആദ്യമായി അന്നമൂട്ടിയ അന്നപൂർണ്ണേശ്വരിയുടെ സങ്കൽപ്പമായി വാഴ്ത്തപ്പെടുന്ന മഹാത്മ്യം. ചെക്കിത്തറയും മറ്റനേകം പ്രാധാന്യവുമുൾക്കൊള്ളുന്ന പരിപാവനമായ മണ്ണിൻ്റെ ”പരദേവത ” യായി കുടികൊള്ളുന്ന “ആയിരംതെങ്ങ് ചാമുണ്ഡീ ക്ഷേത്രമാണ് ഈ തെയ്യത്തിൻ്റെ ആരൂഢം. .
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com