Bali Theyyam - ബാലി തെയ്യം
രാമായണ ഇതിഹാസത്തിലെ വീര പുരുഷനായ ബാലിയെ പ്രധാനം ചെയ്യുന്നു. തെയ്യാട്ടത്തിൽ ശ്രീ ബാലി തെയ്യം, നെടു ബാലിയൻ ദൈവം എന്ന പേരിലാണ് ഈ തെയ്യം അറിയപ്പെടുന്നത് .ഹനുമാൻ കണ്ണിട്ടെഴുത് എന്ന വിശേഷ പെട്ട മുഖത്തെഴുതാന് ഈ തെയ്യത്തിനെ പ്രധാന ആകർഷണം. ശ്രീരാമ ദേവനാൽ ചതിയിൽ കൊല്ലപ്പെട്ട ബാലി രാമായണ കഥയിൽ ഒരു വീര പരിവേഷം അലങ്കരിക്കുന്നു. ഏഴ് സമുദ്രങ്ങൾ നീന്തി കടന്നു സൂര്യനമസ്കാരം ചെയ്യുന്ന ബലവാനാണ് ബാലി. ബാലി തെയ്യത്തിനെ മറ്റൊരു ആകർഷണം തളപാവിയാണ്, കഥകളിയോട് സാമീപ്യമുള്ള കിരീടമാണ് ബാലി തെയ്യത്തിന്റെത്. പുണ്യതീർത്ഥമായ വടുവക്കോട്ടയിൽ കുളികുറിതേവാരം കഴിച്ച് ബാലി വന്നുചേർന്നപ്പോൾ അവിടെ ഭക്തോത്തമനായ മണ്ണുമ്മൽ പ്രധാനിയായിരുന്ന വിശ്വകർമാവിനെ കണ്ടുമുണ്ടി. വിശ്വകർമാവിന്റെ കെട്ടും ചുറ്റും കുറിയും നെറിയും അടുക്കും ആചാരവും കണ്ട് കയ്യൊഴിച്ച്കൂടാ എന്ന് കരുതി ബാലി അദ്ദേഹത്തിനൊപ്പം എരമം മണ്ണുമ്മൽ സ്ഥാനത്തേക്ക് ശേഷിക്കപ്പെടുന്നു. പിന്നീട് മോറാഴ, കുറുന്താഴ, വടക്കൻ കൊവ്വൽ എന്നിവിടങ്ങളിൽ പീഠം നേടി വിശ്വകർമ്മജ്ഞരുടെ കുലദൈവമായി ഒരുവിളിക്കൊമ്പത്തു കൂറ്റുകാട്ടി ക്ഷേത്രത്തിൽ രക്ഷകനായി നിലകൊള്ളുന്നു.
Photo Credit : Sajeesh Aluparambil
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com