Bhairavan Theyyam - ഭൈരവൻ തെയ്യം
ഭൈരവന്‍ തെയ്യം ഇതിവൃത്തം ബ്രഹ്മഹത്യാശാപം നിമിത്തം മണ്ണില്‍ കപാലവുമേന്തി ഭിക്ഷാടനം ചെയ്യേണ്ടിവന്ന ശിവരൂപമാണ് ഭൈരവന്‍. ദേവാദിദേവാനാം മഹേശ്വരന്‍റെ വിരാട് സ്വരൂപം കണ്ടുവെന്ന് ബ്രഹ്മാവ് ഒരിക്കല്‍ കള്ളം പറയുകയുണ്ടായി. എന്നാല്‍ ഇതുവരെ ആരും ദര്‍ശിച്ചിട്ടില്ലാത്ത തന്‍റെ വിശ്വരൂപം ബ്രഹ്മാവ് കണ്ടുവെന്ന്‍ പറഞ്ഞപ്പോള്‍ പരമേശ്വരന് സഹിച്ചില്ല. കുപിതനായ കൈലാസനാഥന്‍ വിധാതാവിന്‍റെ നാല് ശിരസ്സുകളില്‍ ഒന്ന് അടര്‍ത്തിയെടുത്ത് ദൂരെയെറിഞ്ഞു. എന്നാല്‍ ഫലമോ ബ്രഹ്മഹത്യാശാപം “പന്തീരായിരം സംവത്സരം കപാലവുമേന്തി മനുഷ്യലോകത്ത് ഭിക്ഷ യാചിച്ച് നടക്കട്ടെ നീ” ബ്രഹ്മാദേവന്‍ രുദ്രനെ ശപിച്ചു. തന്മൂലം ഭിക്ഷാപാത്രമാം കപാലവും കയ്യിലേന്തി, പൊയ്ക്കണ്ണും ധരിച്ച് ശരണഗതി തേടി മാനുഷലോകത്തിന്‍റെ മണ്‍പാതകളിലൂടെ സഹസ്രാബ്ദങ്ങളോളം അലഞ്ഞു ഭൈരവരൂപിയാം മഹാദേവന്‍. ഈ ഭിക്ഷാടകരൂപമാണ് ഭൈരവന്‍ തെയ്യമായി കെട്ടിയാടുന്നത്.മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
പാണന്മാർ കെട്ടിയാടുന്ന ഭൈരവ മൂർത്തി വൈഷ്ണവ സങ്കല്പത്തിലുള്ളതാണ്. ചോയിയാർ മഠത്തിൽ ചീരാളൻ എന്ന പേരിൽ ചോയിക്ക് പെറ്റ മകനാണ് ഭൈരവൻ എന്നും ആ ഭൈരവനെ അറത്തു കറിവെച്ചു യോഗിമാർക്ക് വിളമ്പിഎന്നും, അവർ ചീരാള എന്ന് വിളിച്ചപ്പോൾ ഇലയിൽ വിളമ്പിയ മാംസകഷണങ്ങൾ തുള്ളികളിച്ചെന്നും എത്ര മാംസകഷണങ്ങൾ ഉണ്ടോ അത്രയും ഭൈരവൻ ഉണ്ടാക്കിയെന്നും ഐതീഹ്യം
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com