SEARCH


Gurikkal Theyyam (ഗുരിക്കൽ തെയ്യം)

Gurikkal Theyyam (ഗുരിക്കൽ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


പണ്ട് കൂടാളി എന്ന ദേശത്ത് ശംഖും പളൂങ്കും രുദ്രക്ഷവും മുദ്രകളിഞ്ഞ യോഗിക ളുണ്ടായിരുന്ന്നു അള്ളS യോഗിയും മOയോഗി എന്ന ഇരുകുലം യോഗി വർഗ്ഗത്തിർ ഒരു യോഗി കുംടുംബത്തിലായിരുന്ന ‘ കുഞ്ഞിരാമൻ യോഗിയുടെ ജനനം;കുഞ്ഞിരാമൻ നന്നേ ചെറുപ്ത്ത ൽ തന്നെ വേദങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളം ഹൃദിസ്ഥമാക്കി കൂടാതെ അഷ്ടാംഗ യോഗവിദ്യ ശീലിച്ച് യോഗി എന്ന വാക്കിനെ അന്വർത്ഥമാക്കി അഥവാ യോഗിയായി മാറി; അദ്ദേഹം പല നാടുകൾ സന്ദർശിച്ച് ഭാഷകളെല്ല/o വശമാക്കി.ദേശ സഞ്ചാരം കഴിഞ്ഞ നന്റെ ജൻമദേശമായ കൂടാളിക്ക്‌ തിരിച്ചെത്തിയപ്പോളാണറിഞ്ഞത്, കോലത്ത് വാഴും മന്നന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത ഒരു മഹാവ്യാധി പിടിപെട്ടടു എന്ന്. കോലമന്നൻ അതിവിദഗ്ദരായ പല വൈദ്യൻമാരെയും മാന്ത്രികൻ മാരെയും കൊണ്ട് മന്ത്ര തന്ത്രങ്ങൾ പ്രയോഗിച്ചിട്ട്ടും രോഗശമനം കിട്ടിയില്ല. അപ്പോഴാണ് കുട്ടാളിയിലെ കുഞ്ഞിരാമൻ യോഗിയെ ന്ന മന്ത്രികനെ കുരിച്ച് ആരേ’ പറഞ്ഞത്. ഉടനെ രാജകിങ്കരൻമാർ വന്ന് കുഞ്ഞിരാമനെയും കൂട്ടികൊട്ടാരപ്ടിക്കലെത്തി, ഒറ്റനോട്ടത്തിൽ തന്നെ കുഞ്ഞിരാമന് കാര്യങ്ങൾ മനസ്സിലായി .അദ്ദേഹം മാട ബലിയും പീ0 ബലിയും മുക്കുടാരം ഗുരുസിയും കൂക്കുട ബലിയും കഴിച്ച മാത്രയിൽ തന്നെ കോല മന്നൻ സുഖപ്പെട്ടു;രാജാവിന് മനം തെളിഞ്ഞു തിര വായ് മൊഴിഞ്ഞു ഇന്നു മുതൽ രാമനല്ല കുഞ്ഞിരാമൻ ഗുരിക്കൾ എന്നറിയപെടും എന്ന് പറഞ്ഞ കെട്ടും കിഴിയും പട്ടും വളയും നൽകി രാമനെ ആദരിച്ചു. അദ്ദേഹത്തെ അനുഗമിക്കാൻ രണ്ട് ഭടൻ മാരെ നിയോഗിച്ചു. എന്നാൽ യോഗിയുടെ കഴിവിൽ അസൂയയും സ്ഥാനഭ്രംശ ഭീതിയും തോന്നിയ കോല മന്നൻ കുഞ്ഞിരാമൻ കുരിക്കളെ വധിക്കു വാനും രഹസ്യമായി ഭടൻമാർക്ക് വിവരം കൊടുത്തിരുന്നു. അങ്ങനെ കിങ്കരൻമാർക്കൊപ്പം കുരിക്കൾ കൂടാളിത്തറയുടെ കന്നിദിക്കിലുള്ള അറ വില പറമ്പിലെത്തിയ നേരം രാജ ശാസന പ്രകാരം കുരിക്കളെ അറുകൊല ചെയ്തു;എന്നാൽ നിഷ്കളങ്കനും തികഞ്ഞ യോഗിയുമായ കുരിക്കൾ ഈശ്വരനുമായി യോഗം വന്ന് പരമപദം പ്രാപിച്ചു.ഇത് സമാന രീതിയിൽ അന്ത്യം വരിച്ച മന്ദപ്പൻ അറിഞ്ഞു.കരിക്കളേ കുരിക്കളേ എന്ന് ചൊല്ലി വിളിച്ചു, അന്ന് രണ്ട് കിട്ടിയാൽ ഒന്ന് ഒന്ന് കിട്ടിയാൽ ഒരു മുറി എന്ന പ്രകാരം ഒരു പോലെ നിലനിന്നു അല്ലേ കോ രേ….:
നാല് നാൽ പത്തെണ്ണായിരം യോഗിശ്വരൻമാരിലും മുൻപിനാലെ ന്റെ കതിരിയത്ത് രാജാവ്.കതിരിയത്ത് രാജാവിന്റെ നേർവഴി അനന്തിരവൻ കൂടാളിത്തറയ്ൽ കൃഷ്ണൻകുട്ടി കരിക്കളുടെ നേർവഴി അനന്തിരവൻ കൂടാളിത്തറയിൽ കുഞ്ഞിരാമൻ കുരിക്കള് ഞാനാകയണ്ട് കോരേ;.”,
Edakken Gurikkal & Choyyar Gurikkal theyyams performed in Karivellur Koolikavu Sree Vishnumurthy Temple കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം; മന്ത്രമൂർത്തി; ചൊയ്യാർഗുരിക്കൾ; ഈറ്റമൂർത്തി; കൂമനാട്ടി എന്നീ തെയ്യക്കോലങ്ങൾ
എഴുത്തിനു കടപ്പാട് : Sajeev Kuruvat

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848