കാളപ്പുലി
ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്മക്കള്ക്ക് ജന്മം നല്കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര് കണ്ണന് എന്നിങ്ങനെ അവര്‍ അറിയപ്പെട്ടു. (എന്നാല്‍ നാല് ആണ്മക്കളും പുലിയൂര് കാളിയടക്കം അഞ്ചു പേരാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. ഈ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്).
ഐതിഹ്യം
ശിവൻ പുലികണ്ടനും,പാർവതി പുള്ളിക്കരിങ്കാളിയുമായി പുലികളായി വേഷം മാറിയപ്പോൾ പിറന്ന സന്തതികളിൽ ഒരാളാണ് കാളപ്പുലി,അഥവാ കാളപ്പുലിയൻ ദൈവം. കണ്ടപ്പുലി, മാരപ്പുലി,പുലിമാരുതൻ ,പുലിയൂരുകണ്ണൻ,പുലിയൂരുകാളി എന്നിവരാണ് മറ്റുള്ളവർ. കുറുമ്പ്രാതിരി വാണവരുടെ പശുക്കളെ കൊന്നുചോരകുടിക്കുകയും ഭക്ഷിക്കുകയും ചെയ്ത പുലികളെ പിടിക്കുവാൻ കരിന്തിരി കണ്ണൻ എന്ന ആൾ സന്നദ്ധനായി.ചന്ദ്രേരൻ (ചന്ദ്രക്കാരൻ )മാവിന് മുകളിൽ മാനിന്റെ തല പിടിപ്പിച്ച ഒരു കുട്ടിയെ ഇരയായി വെച്ച് പുലികളെ നേരിടാൻ കരിന്തിരി കണ്ണൻ തീരുമാനിച്ചു.കാളപ്പുലിയനാണ് ആ കരിന്തിരികണ്ണനെ വധിക്കുന്നത്. തുടർന്ന് കരിന്തിരി കണ്ണനും ദൈവക്കോലമായി. കാലിച്ചാൻ തെയ്യം, വയനാട്ടുകുലവൻ,തുടങ്ങിയവരുമായി വേഷത്തിൽ കാളപ്പുലിയന്‍ സാമ്യമുണ്ട്.