Feb 9-10
നണിയില്‍ ശ്രീ പുതിയ ഭഗവതി ക്ഷേത്രം
കോലത്തുനാട്ടിലെ പ്രശസ്ത പുതിയ ഭഗവതി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് നണിയില്‍ ശ്രീ പുതിയ ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് അറിയപ്പെടുന്നത്. കാടുപിടിച്ചുകിടന്ന കാവ് തച്ചറത്ത് വളപ്പില്‍ എന്ന കുടുംബക്കാരാണ് ഏറ്റെടുത്തു നടത്തിയത്. എന്നാല്‍ ഭാരിച്ച ചെലവ്‌കാരണം കുടുംബക്കാർക്കു നടത്താന്‍ കഴിയാതെ വരികയും തുടർന്നു പ്രദേശവാസികള്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് നടത്തിയ സ്വർ പ്രശനത്തില്‍ ക്ഷേത്രം പുതുക്കി പണിയണം എന്നു കണ്ടു. അങ്ങനെ ക്ഷേത്രം പുതുക്കിപണിത 2003ല്‍ പുനപ്രതിഷ്ഠ നടത്തി. നാട്ടുകാര്‍ ക്ഷേത്രം ഏറ്റെടുത്തെങ്കിലും ക്ഷേത്ര ഊരാളന്മാര്‍ ഇന്നും തച്ചറത്ത് വീട്ടുകാര്‍ തന്നെയാണ്. ഈ കുടുംബത്തിന് കണ്ണപുരം മുത്തപ്പന്‍ മടപ്പുരയുമായി അടുത്ത ബന്ധമുണ്ട്.
ശ്രീകോവിലിനു പുറമേ വലതുഭാഗത്ത് ചാമുണ്ഡികോട്ടം, ഗുളികന്കോട്ടം, നാഗത്തറ എന്നിവയും ഇടതുഭാഗത്ത് ഗുരുകാരണവന്മാരുടെ കോട്ടവും, വീരന്‍ കോട്ടവും കിഴക്കുഭാഗത്ത് തെങ്ങാക്കല്ലും കോട്ടംതറയും നിലകൊള്ളുന്നു.
നവചചൈതന്യം തുളുമ്പുന്ന ഈ പ്രദേശത്ത് ഈ ക്ഷേത്രം കൂടാതെ ആദിപരാശക്തിയും അന്നദായിനിയുമായ അന്നപൂർണേശ്വരി ക്ഷേത്രവും, മഠത്തുംപടി മുച്ചിലോട്ട് ഭഗവതിക്ഷേത്രവും, കാരൻകാവും, പൂമാല ഭഗവതി ക്ഷേത്രവും, സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഭക്തര്ക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നിലകൊള്ളുന്നു.
ക്ഷേത്രത്തിലെ വിശേഷ ദിവസം മകരം 26,27 (ക്ഷേത്ര കളിയാട്ട മഹോത്സവം), മിഥുന സംക്രമം, കർക്കിടക 10, കാര്ത്തി ക, ചിങ്ങം 12, പത്താമുദയം, പൂരമഹോത്സവം എന്നിവയാണ്.
പുതിയ ഭഗവതി, നണിയില്‍ കുടിവീരന്‍ ദൈവം, പാടാര്‍കുളങ്ങര വീരന്‍ ദൈവം,
കളത്തില്‍ വീരന്‍ ദൈവം, തോട്ടിന്കംര ഭഗവതി, നങ്ങോളങ്ങര ഭഗവതി, വീരാളി, ഗുളികന്‍ ദൈവം, വിഷ്ണുമൂര്‍ത്തി. എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നു