Athiralan Bhagavathy Theyyam - അതിരാളാന്‍ ഭഗവതി തെയ്യം
തലശ്ശേരി അണ്ടലൂര്‍ കാവില്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ് അതിരാളാന്‍ ഭഗവതി തെയ്യം. വിശ്വാസപരമായ ഐതീഹ്യ പ്രകാരം ഈ തെയ്യം ശ്രീരാമ പത്നിയായ സീതാ ദേവിയാണ്. ഈ തെയ്യത്തിൻ്റെ കൂടെ കാണുന്ന മക്കള്‍ തെയ്യങ്ങള്‍ ലവനും കുശനുമാണ്.
എന്നാല്‍ അതിരാളന്‍ കോട്ട ഭരിച്ചിരുന്ന കഞ്ഞിക്കന്നിയുടെ സ്മരണയുണര്‍ത്തുന്നതാണ് അതിരാളന്‍ ഭഗവതിയെന്നും ഒരു വിശ്വാസവും ഉണ്ട്.
ഈ തെയ്യം കെട്ടുന്ന ആള് തന്നെയായിരിക്കും ദൈവത്താര്‍ തെയ്യവും കെട്ടുക. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com